കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന് രാജ്യസഭയിൽ തുടരാൻ അനുമതി നൽകാതെ ബിജെപി. രാജ്യസഭയിൽ കാലാവധി തീർന്ന കേന്ദ്രമന്ത്രിമാർക്ക് വീണ്ടും അവസരം നൽകിയപ്പോഴാണ് മുരളീധരനെ തഴഞ്ഞിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും എൽ. മുരുകനെയും വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാൻ ബിജെപി സീറ്റുകൾ നൽകിയിട്ടുണ്ട്. അശ്വിനി വൈഷ്ണവിന് ഒഡീഷയിലും മുരുകന് മധ്യപ്രദേശിലുമാണ് ബിജെപി സീറ്റ് നൽകിയത്.
ഒഡീഷയിൽ ബിജു ജനാതാദളിന്റെ പിന്തുണയോടെ അശ്വിനി വൈഷ്ണവിനെ സഭയിൽ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ മെമ്പറാണ് വി. മുരളീധരൻ. ഗുജറാത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള ഏഴ് സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി ഏറ്റവുമൊടുവിൽ പുറത്തുവിട്ടത്. ഇതിൽ ഒന്നും വി. മുരളീധരൻ ഇടം പിടിച്ചിട്ടില്ല. അതേസമയം, അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ അശോക് ചവാന് മഹാരാഷ്ട്രയിൽനിന്നുള്ള സീറ്റ് നൽകുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ , മഹാരാഷ്ട്രയിലെ സ്ഥാനാർഥി പട്ടികയിൽ മുരളീധരന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
ഫെബ്രുവരി 27നാണ് രാജ്യസഭയിലെ 56 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
© Copyright 2025. All Rights Reserved