മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന 'കാതൽ ദി കോർ' എന്ന ജിയോ ബേബി ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം നവംബർ 23-ന് ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.'കണ്ണൂർ സ്‌ക്വാഡ്'ന്റെ വൻവിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന 'കാതൽ ദി കോർ' വ്യത്യസ്തമായൊരു കാഴ്ചാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം 'കാതൽ ദി കോർ'ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് 'കാതൽ ദി കോർ'ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
© Copyright 2024. All Rights Reserved