'സമീപ മാസങ്ങളിൽ ഫലസ്‌തീനികൾക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന തീവ്രവാദ അക്രമങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായതിൽ ന്യൂസിലൻഡ് ആശങ്കാകുലരാണ് ലക്സൺ പറഞ്ഞു. ഇത്തരം ആക്രമണം വലിയ പ്രതിസന്ധി സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധിനിവേശ ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ കുടിയേറ്റം നടത്തുന്നത് അന്താരാഷ്ട്ര നിയമലംഘനമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിനാൽ ഈ പ്രദേശത്ത് അതിക്രമം ചെയ്യുന്നവർക്ക് ന്യൂസിലൻഡിലേക്ക് എത്താനാകില്ലെന്നും വിദേശകാര്യ മന്ത്രിപീറ്റേഴ്‌സ് പറഞ്ഞു. 'കുടിയേറ്റം പ്രായോഗികമായ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നു. കൂടുതൽ സെറ്റിൽമെൻ്റ് നിർമാണത്തിനുള്ള പദ്ധതികളെ കുറിച്ച് ചില ഇസ്രായേൽ മന്ത്രിമാരുടെ സമീപകാല പ്രസ്‌താവനകൾ ഏറെ ആശങ്കയുണ്ടാക്കുകയും ഇസ്രായേലികൾക്കും ഫലസ്‌തീനികൾക്കുമിടയിൽ കൂടുതൽ സംഘർഷം സൃഷ്ടിക്കുകയും ചെയ്യും' പീറ്റർ വ്യക്തമാക്കി.
'ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെ ഭാഗമായി ഭാവിയിലെ ഫലസ്‌തീൻ രാഷ്ട്രത്തിന് അന്താരാഷ്ട്ര സമൂഹം വളരെയധികം അനുകൂലമാണ്' പീറ്റേഴ്‌സ് പറഞ്ഞു. നിലവിലെ സംഘർഷം അവസാനിപ്പിക്കാനും മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയ അടിയന്തരമായി പുനഃരാരംഭിക്കാനുമായി ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഭാവി ഫലസ്‌തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുമെന്ന് ന്യൂസിലൻഡ് അറിയിച്ചു.
© Copyright 2023. All Rights Reserved