വെസ്റ്റ് ബാങ്കിലെ മുതിർന്ന ഹമാസ് നേതാവ് ഉമർ ദറാഗ്മ തടവറയിൽ മരിച്ചു. ഇസ്രായേൽ പീഡിപ്പിച്ചു കൊന്നതാണെന്ന് ഹമാസ് ആരോപിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഇസ്രായേൽ വിശദീകരണം. ഒക്ടോബർ ഒമ്പതിനാണ് ദറാഗ്മയേയും മകനെയും ഇസ്രായേൽ അറസ്റ്റ് ചെയ്തത്.
ദറാഗ്മയുടെ ജന്മനഗരമായ തൂബാസിൽ വൻ പ്രതിഷേധ റാലിയുമായി ജനങ്ങൾ തെരുവിലിറങ്ങി. ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം 800 ഫലസ്തീനികളെ തടവിലാക്കിയതായും ഇവരിൽ 500പേർ ഹമാസ് അംഗങ്ങളാണെന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.
അതിനിടെ രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. വയോധികരായ രണ്ട് വനിതകളെയാണ് റെഡ്ക്രോസിന് കൈമാറിയത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,100 കടന്നു.
© Copyright 2025. All Rights Reserved