തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയിൽ സുരേഷ് ഗോപി ഇന്ന് മറുപടി സത്യവാങ്മൂലം നൽകിയേക്കും.
-------------------aud--------------------------------
ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് തെരഞ്ഞെടുപ്പ് ഹർജി പരിഗണിക്കുന്നത്. വോട്ടെടുപ്പ് ദിനത്തിൽ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് എഎസ് ബിനോയ് നൽകിയ ഹർജിയിലെ പ്രധാന ആക്ഷേപം. ശ്രീരാമ ഭഗവാന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥിയായ സുരേഷ് ഗോപി സുഹൃത്ത് വഴി വോട്ടർമാർക്ക് പെൻഷൻ വാഗ്ദാനം ചെയ്തുവെന്നും ബിനോയ് നൽകിയ ഹർജിയിൽ പറയുന്നു.
© Copyright 2024. All Rights Reserved