പ്രതിരോധ മേഖലയുടെ കരുത്ത് അനുദിനം വർദ്ധിക്കുകയാണ്. 50,000 കോടി രൂപ ചെലവിൽ 26 റഫാൽ യുദ്ധവിമാനം വാങ്ങാനുള്ള ഇന്ത്യൻ തീരുമാനത്തെ സ്വാഗതം ചെയ്ത് ഫ്രാൻസ്. ഇന്ത്യയുടെ ടെൻഡറിന് ഫ്രാൻസ് മറുപടി സമർപ്പിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.. വിദേശ രാജ്യങ്ങളിലേക്ക് സൈനിക ഉപകരണങ്ങളുടെ വിൽപനയും മറ്റും കൈകാര്യം ചെയ്യുന്ന ഫ്രഞ്ച് സർക്കാരുടെ ഉദ്യോഗസ്ഥ സംഘം പാരീസിൽ നിന്ന് ടെൻഡർ സമർപ്പിക്കാൻ ഡൽഹിയിലെത്തിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
-------------------aud--------------------------------
കരാറിൻ്റെ വിശദാംശങ്ങൾ, വിമാനത്തിന്റെ വില തുടങ്ങിയ സുപ്രധാന വിവരങ്ങൾ ഉൾപ്പെടെ ഇന്ത്യൻ കരാറിന് ലഭിച്ച മറുപടി പ്രതിരോധ മന്ത്രാലയം വിശദമായി പഠിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിലുള്ള കരാർ ആയതിനാൽ സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നീ വിമാന വാഹിനി കപ്പലുകൾക്കായാണ് ഫ്രാൻസിൽ നിന്ന് 26 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്. ഇന്ത്യ ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്ന തരത്തിലാണോ നിർമ്മാണമെന്ന് ഇന്ത്യ വിശദമായി പഠിക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലാകും ഇത് വിന്യസിക്കുക.
© Copyright 2024. All Rights Reserved