ആശുപത്രി ജോലിയിലെ വെല്ലുവിളിയും സമ്മർദ്ദവും ശമ്പളത്തിലെ അതൃപ്‍തിയും ചേർന്ന് എൻഎച്ച്എസിനെ യുവതലമുറ ജീവനക്കാർ കൈവിടുന്നു! ജോലിയിൽ സന്തോഷമില്ലാത്ത ജനറേഷൻ Z-ൽ പെട്ട യുവ ജീവനക്കാർ എൻഎച്ച്എസ് വിട്ടൊഴിഞ്ഞ് പോകുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
-------------------aud--------------------------------
2023 വരെയുള്ള പത്ത് വർഷങ്ങൾക്കിടെ 21 മുതൽ 30 വയസ് വരെ പ്രായമുള്ള ക്ലിനിക്കൽ ജീവനക്കാരിലെ സമ്മർദ നിലവാരം 14 ശതമാനത്തോളം വർദ്ധിച്ചതായാണ് കണ്ടെത്തൽ.
കൂടാതെ മുൻ വർഷം ജോലി മൂലമുള്ള സമ്മർദങ്ങൾ തങ്ങൾക്ക് അസുഖം സമ്മാനിച്ചെന്ന് 52 ശതമാനം പേർ 2023-ൽ രേഖപ്പെടുത്തി. 2013-ൽ ഇത് 38 ശതമാനം മാത്രമായിരുന്നു. ശമ്പളവിഷയത്തിൽ സംതൃപ്തിയില്ലെന്ന് ഇംഗ്ലണ്ടിലെ 21 മുതൽ 30 വരെ പ്രായമുള്ള എൻഎച്ച്എസ് ജീവനക്കാരിൽ 22 ശതമാനം പേർ വ്യക്തമാക്കുന്നു. നേരത്തെ ഇത് 10 ശതമാനം മാത്രമായിരുന്നു. എൻഎച്ച്എസിന്റെ ഭാവി യുവ ജീവനക്കാരുടെ കൈകളിലാണെന്ന് പറയുമ്പോഴാണ് ഇവർക്കിടയിൽ തൊഴിൽ സംതൃപ്തി കുറഞ്ഞ് വരുന്നത്.
© Copyright 2025. All Rights Reserved