കുർബാന തർക്കവുമായി ബന്ധപ്പെട്ട് അങ്കമാലി-എറണാകുളം അതിരൂപത ആസ്ഥാനത്ത് ഉണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി സഭാ നേതൃത്വം. അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സിനഡ് ഏൽപ്പിച്ച ഉത്തരവാദിത്വമെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ വ്യക്തമാക്കി. ജോസഫ് പാംപ്ലാനിയ്ക്ക് ഇതിനുള്ള ചുമതല താൻ കൈമാറിയിട്ടുണ്ടെന്നും റാഫേൽ തട്ടിൽ പറഞ്ഞു. അതേസമയം ശാന്തമായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തൻ വികാരിയായി സ്ഥാനമേറ്റ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ഏകീകൃത കുർബാന അർപ്പണത്തിൽ നിന്നും പിന്നാക്കം പോകുക അസാധ്യമാണെന്നും ജോസഫ് പാംപ്ലാനി പ്രതികരിച്ചു. മാർപ്പപ്പയുടെ തീരുമാനം അന്തിമമാണ്. അത് എല്ലാവരും മനസ്സിലാക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.
© Copyright 2025. All Rights Reserved