ശ്രീലങ്കൻ ക്രിക്കറ്റ് നശിക്കാൻ കാരണം ജയ് ഷാ, ശക്തനാക്കുന്നത് അമിത് ഷാ: അർജുന രണതുംഗ..

15/11/23

ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ശ്രീലങ്ക മുൻ താരം അർജുന രണതുംഗ. ശ്രീലങ്കൻ ക്രിക്കറ്റിനെ തകർക്കുന്നതു ജയ് ഷാ ആണെന്നാണ് അർജുന രണതുംഗയുടെ ആരോപണം. ‘‘ശ്രീലങ്കൻ ബോർഡ് ഉദ്യോഗസ്ഥരും ജയ് ഷായും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് ലങ്കൻ ബോർഡിനെ ചവിട്ടിത്താഴ്ത്താമെന്നും നിയന്ത്രിക്കാമെന്നുമാണ് അവർ കരുതുന്നത്.’’– അർജുന രണതുംഗ ഒരു ശ്രീലങ്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.‘‘ജയ് ഷായാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. ജയ് ഷായുടെ സമ്മർദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആ ഒരാളാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ നശിപ്പിക്കുന്നത്. ഇന്ത്യയിൽ ആഭ്യന്തര മന്ത്രിയായ അമിത് ഷാ കാരണമാണ് ജയ് ഷാ ഇത്രയും ശക്തനായി ഇരിക്കുന്നത്.’’– അർജുന രണതുംഗ വ്യക്തമാക്കി. 1996 ൽ ശ്രീലങ്ക ലോകകപ്പ് നേടിയപ്പോൾ ടീം ക്യാപ്റ്റനായിരുന്നു രണതുംഗ.ലോകകപ്പിൽ ദയനീയ പ്രകടനം നടത്തിയ ലങ്ക പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2025 ലെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനു യോഗ്യത നേടാനും ശ്രീലങ്കയ്ക്കു സാധിച്ചിരുന്നില്ല. മോശം പ്രകടനത്തിനു പിന്നാലെ ലങ്കൻ ക്രിക്കറ്റ് ബോർഡിനെ ശ്രീലങ്കൻ സർക്കാർ പുറത്താക്കുകയും ചെയ്തു. എന്നാൽ കോടതി ഇടപെട്ട് സർക്കാർ നടപടി സ്റ്റേ ചെയ്തു. ഇതിനു പിന്നാലെ ക്രിക്കറ്റിൽ സർക്കാർ ഇടപെട്ടെന്ന കാരണത്താൽ, ക്രിക്കറ്റ് ബോർഡിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺ‌സിൽ നടപടിയെടുത്തു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu