ഫിലിപ്പീൻസിൻറെ പരമാധികാരത്തിന് ഇന്ത്യയുടെ പൂർണ പിന്തുണയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സമുദ്രാതിർത്തി സംബന്ധിച്ച വിഷയങ്ങളിൽ 1982ലെ യുഎൻ ഉടമ്പടി എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ചൈനാക്കടലിനെച്ചൊല്ലി ചൈനയും ഫിലിപ്പീൻസ് ഉൾപ്പെടെ രാജ്യങ്ങളുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
അരുണാചൽ പ്രദേശിനുമേൽ നിരന്തരം അവകാശമുന്നയിക്കുന്ന ചൈന അതിർത്തിയിൽ ഇന്ത്യയ്ക്കു നിരന്തരം തലവേദനയുണ്ടാക്കുന്നതിനിടെയാണു ജയശങ്കറുടെ ഉറച്ച പ്രസ്താവന. ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രി എൻറിക്കോ മനാലോയ്ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ഫിലിപ്പീൻസും ഇന്ത്യയുമായി പ്രതിരോധ രംഗത്തുൾപ്പെടെ സഹകരണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ചൈനാക്കടലിലെ തങ്ങളുടെ പരമാധികാരത്തെ ഇന്ത്യ മാനിക്കണമെന്ന ആവശ്യവുമായി ഉടൻ ചൈന രംഗത്തെത്തി. ഫിലിപ്പീൻസുമായുള്ള വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻറെ മറുപടി.
© Copyright 2024. All Rights Reserved