യുകെയിൽ സമ്മറിന് കർട്ടൺ വീഴ്ത്തി അതിശക്തമായ മഴ. വീക്കെൻഡിൽ ഇടിമിന്നലോടെ ആഞ്ഞടിച്ച കൊടുങ്കാറ്റ് ശക്തമായ മഴയ്‌ക്കൊപ്പം വെള്ളപ്പൊക്കവും സമ്മാനിച്ചു. ഇന്ന് ആറിഞ്ച് വരെ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ മാത്രം 13,000 ഇടിമിന്നലുകൾ രൂപപ്പെട്ടതായാണ് കണക്ക്.
------------------aud--------------------------------
രാജ്യത്ത് ഇന്നും ശക്തമായ മഴ തുടരും. ഇതേത്തുടർന്ന് മിഡ്‌ലാൻഡ്‌സിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത രൂപപ്പെട്ടതോടെ ആംബർ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നോർത്ത് വെസ്റ്റ്, വെസ്റ്റ് കൺട്രി എന്നിവിടങ്ങളിൽ ഒഴികെ ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗത്തും ശക്തമായ മഴയ്ക്കുള്ള സൂചനയാണുള്ളത്. ഞായറാഴ്ച പെയ്ത കനത്ത മഴയിൽ രണ്ട് പട്ടണങ്ങൾ വെള്ളത്തിലായി. ഡൺസ്റ്റേബിൾ, ഹിച്ചിൻ എന്നിങ്ങനെയുള്ള ബെഡ്‌ഫോർഡ്ഷയർ, ഹെർട്ട്‌ഫോർഡ്ഷയർ പട്ടണങ്ങളിലാണ് കാറുകളും, ഷോപ്പുകളും വെള്ളത്തിലായ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ലീ നദിയ്ക്കും, ഇവെൽ നദിയ്ക്കും സമീപം ശക്തമായ വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്. ലണ്ടനിലും, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലുമാണ് അൽപ്പം ഉയർന്ന താപനില രേഖപ്പെടുത്തുക. എന്നാൽ ബുധനാഴ്ച മുതൽ മഴയും, കാറ്റും വീണ്ടും വ്യാപകമാകുന്നതോടെ തണുപ്പേറും. ശനിയാഴ്ചയോടെ ലണ്ടനിൽ താപനില 14 സെൽഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്. സെപ്റ്റംബറിൽ യുകെയിലെ ശരാശരി മഴ 3.6 ഇഞ്ചാണ്.
© Copyright 2024. All Rights Reserved