കെജിഎഫ് കാന്താര ഇറങ്ങാൻ ഇരിക്കുന്ന സലാർ എന്നിവ ഒരുക്കിയ ഹോംബാല ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ബഗീര. ഈ ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. റോറിംഗ് സ്റ്റാർ എന്ന് കന്നഡയിൽ അറിയപ്പെടുന്ന ശ്രീമുരളിയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൻറെ കഥ കെജിഎഫ്, സലാർ സംവിധായകൻ പ്രശാന്ത് നീലിൻറെയാണ്. പ്രശാന്ത് നീലിൻറെ ആദ്യ ചിത്രം ഉഗ്രത്തിലെ നായകനായിരുന്നു ശ്രീമുരളി . സമൂഹം ഒരു കാട് ആകൂമ്പോൾ വേട്ട മൃഗം നീതിക്കായി ഗർജ്ജിക്കും എന്നതാണ് ചിത്രത്തിൻറെ ടീസറിൽ പറയുന്നത്.ഒരു ആക്ഷൻ പൊലീസ് സ്റ്റോറിയാണ് ചിത്രം എന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ശ്രീമുരളിയുടെ ജന്മദിനത്തിലാണ് ടീസർ എത്തിയത്.
ഡോ. സൂരി സംവിധാനം ചെയ്യുന്ന ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും, രുക്മിണി വസന്തും ഉൾപ്പെടുന്ന താര നിര അണിനിരക്കുന്നുണ്ട്.അജ്നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 2024 ൽ ചിത്രം ഹോംബാല ഫിലിംസ് വിവിധ ഭാഷകളിൽ തീയറ്ററിൽ എത്തിക്കും. ഒരു പൊലീസ് ഓഫീസറായാണ് ശ്രീമുരളി ചിത്രത്തിൽ എത്തുന്നത് എന്നാണ് വിവരം.
അതേ സമയം ഹോംബാല ഫിലിംസ് നിർമ്മിക്കുന്ന സലാർ ഡിസംബർ 22ന് തീയറ്ററുകളിൽ എത്തുകയാണ്. റെക്കോർഡുകൾ പലതും തിരുത്തപ്പെടുമെന്നാണ് പ്രഭാസ് ചിത്രം സലാറിന് റിലീസിന് മുന്നേ ലഭിക്കുന്ന സ്വീകാര്യത. ലോകമെങ്ങും മികച്ച അഡ്വാൻസ് ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നു എന്ന് മാത്രമല്ല പ്രതീക്ഷകൾക്ക് കാരണം മറിച്ച്, 10 ലക്ഷത്തിലധികം പേർ സലാർ കാണാൻ ആഗ്രഹിക്കുന്നതായി ബുക്ക് മൈ ഷോയിൽ രേഖപ്പെടുത്തി എന്നതുമാണ്.
സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട് എന്നും വമ്പൻ തുകയ്ക്കാണ് ഇതെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
© Copyright 2023. All Rights Reserved