ഭൂമിയിലെ ഏറ്റവും വരണ്ട ഭൂപ്രദേശമായ സഹാറ മരുഭൂമിയിൽ മഴ പെയ്തതിനെത്തുടർന്ന് വെള്ളപ്പൊക്കം. കഴിഞ്ഞ രണ്ട് ദിവസമായി തെക്കു കിഴക്കൻ മൊറോക്കോയിൽ കനത്ത മഴയാണ്. ഇതേത്തുടർന്നാണ് സഹാറ മരുഭൂമിയിലും വെള്ളം ഉയർന്നത്.
-------------------aud--------------------------------
അരനൂറ്റാണ്ടിന് മുകളിലായി വരണ്ടുണങ്ങി കിടന്നിരുന്ന ഇറിക്വി തടാകം ഇത്തവണ പെയ്ത മഴയിൽ നിറഞ്ഞുകവിഞ്ഞതായി നാസ പകർത്തിയ ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ 50 വർഷത്തിനിടിയിൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഈ പ്രദേശങ്ങളിൽ ഇത്രയും വലിയ അളവിൽ മഴ ലഭിച്ചതെന്നാണ് മൊറോക്കോയിലെ കാലാവസ്ഥാ ഉദ്യോഗസ്ഥർ പറയുന്നത്. എക്സ്ട്രാ ട്രോപ്പിക്കൽ കൊടുങ്കാറ്റെന്നാണ് മരുഭൂമിയിലുണ്ടാകുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. തെക്കു കിഴക്കൻ മൊറോക്കോയിൽ സാധാരണയായി വേനൽക്കാലത്തിന്റെ അവസാനത്തിൽ മഴ കുറവാണ്. സെപ്തംബറിൽ പ്രതിവർഷം 250 മില്ലീലിറ്ററിൽ താഴെ മഴ ലഭിക്കുന്ന പലപ്രദേശങ്ങളിലും രണ്ട് ദിവസത്തെ വാർഷിക ശരാശരിയേക്കാൾ കൂടുതലായിരുന്നു. വടക്കൻ-മധ്യ-പറിഞ്ഞാറൻ ആഫ്രിക്കയിലായി ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് സഹാറ മരുഭൂമി പ്രദേശം. ആഗോള താപനത്തിന്റെ പരിണിത ഫലമായി വലിയ കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല.
© Copyright 2024. All Rights Reserved