ഉർഫാൻ ഷെരീഫ് (41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), ഉർഫാന്റെ സഹോദരൻ ഫൈസൽ മാലിക് (28), എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാറാ ഷെരീഫിന്റെ മരണത്തിന് കാരണമായതിനും അതിനു കൂട്ട് നിന്നതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് 10നാണ് സാറയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ അവൾക്ക് "ഒന്നിലധികം മാരകമായ പരിക്കുകൾ" പറ്റിയതായി കണ്ടെത്തിയിരുന്നു. സാറയുടെ മൃതദേഹം കണ്ടെത്തിയതിനു തൊട്ടു തലേന്ന് ഓഗസ്റ്റ് 9 ന് മൂന്ന് പേരും യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയി.
ബുധനാഴ്ച വൈകിട്ട് ദുബായിൽ നിന്ന് വന്ന വിമാനത്തിൽ ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ, അവർക്കെതിരെ കുറ്റം ചുമത്തിയതായി സറേ പോലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഗിൽഡ്‌ഫോർഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
സാറയുടെ ഒരു വയസിനും 13 വയസിനും ഇടയിൽ പ്രായമുള്ള അഞ്ച് സഹോദരങ്ങളും ഓഗസ്റ്റ് 9 ന് ഷെരീഫ്, മിസ് ബറ്റൂൾ, മിസ്റ്റർ മാലിക് എന്നിവരോടൊപ്പം പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നു. തിങ്കളാഴ്ച ഷെരീഫിന്റെ പിതാവിന്റെ വീട്ടിൽ നിന്ന് ഈ കുട്ടികളെ പാകിസ്ഥാനി പോലീസ് കണ്ടെത്തി, തുടർന്ന് രാജ്യത്തെ സർക്കാർ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പുതിയ സംഭവവികാസങ്ങളെക്കുറിച്ച് സാറയുടെ അമ്മ ഓൾഗ ഷെരീഫിനെ അറിയിച്ചിട്ടുണ്ടെന്നും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണയ്ക്കുന്നുണ്ടെന്നും സറേ പോലീസ് അറിയിച്ചു .
© Copyright 2023. All Rights Reserved