സിംഗപ്പൂർ സിംഗപ്പൂർ പ്രതിപക്ഷനേതാവായി വർക്കേഴ്സ് പാർട്ടി സെക്രട്ടറി ജനറൽ പ്രീതം സിങ് തുടരും. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലോറൻസ് വോങ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഇക്കാര്യം സർക്കാരാണ് വ്യക്തമാക്കേണ്ടതെന്നു പ്രീതം സിങ് മുൻപ് പറഞ്ഞിരുന്നു.
സിംഗപ്പൂർ അസംബ്ലിയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ വോങിന്റെ പീപ്പിൾസ് ആക്‌ഷൻ പാർട്ടി 97ൽ 87 സീറ്റുകളും നേടിയാണ് അധികാരത്തിലെത്തിയത്. വർക്കേഴ്‌സ് പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 10 സീറ്റുകൾ നിലനിർത്തി. 2020 മുതൽ പ്രതിപക്ഷ നേതാവാണ് ഇന്ത്യൻ വംശജനായ പ്രീതം സിങ്.
© Copyright 2025. All Rights Reserved