സിറിയയിലെ രാസായുധ പ്രയോഗം അന്വേഷിക്കണമെന്ന് രാസായുധ നിരോധന നിരീക്ഷണ ഏജൻസി. ആഭ്യന്തര യുദ്ധകാലത്ത് രാസായുധ പ്രയോഗം ഉണ്ടായിട്ടുണ്ട്. അന്വേഷിക്കാൻ സിറിയയുടെ പുതിയ ഭരണാധികാരികളോട് അനുവാദം തേടുമെന്നും ഏജൻസി വ്യക്തമാക്കി.
-------------------aud-------------------------------
ആഗോള രാസായുധ നിരീക്ഷണ വിഭാഗം അടിയന്തര യോഗം വിളിച്ച് സിറയയിലെ സാഹചര്യം ചർച്ച ചെയ്തു. അപകടകരമായ വാതകങ്ങളും വസ്തുക്കളും നശിപ്പിക്കാൻ സിറിയയ്ക്ക് ബാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. സിറിയയിൽ ഒന്നിലധികം തവണ രാസായുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും സിറിയയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഒപിസിഡബ്ല്യു സെക്രട്ടറി ജനറൽ ഫെർണാണ്ടോ ഏരിയാസ് ഗോൺസാലസ് വ്യക്തമാക്കി.
© Copyright 2024. All Rights Reserved