ആഭ്യന്തര സംഘർഷം രൂക്ഷമായി സിറിയ വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ. പതിറ്റാണ്ടുകളായി സിറിയ സൂക്ഷിച്ചിരുന്ന രാസായുധങ്ങളും മറ്റ് നിരോധിത യുദ്ധസാമഗ്രികളും മിസൈലുകളും ഞായറാഴ്‌ച ഡമാസ്‌കസിലെ വിമതരുടെ കൈകളിൽ എത്തുന്നത് തടയാനാണ് ഇസ്രായേൽ നീക്കമെന്നാണ് റിപ്പോർട്ട്.
-------------------aud-------------------------------
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മെസ്സെ വ്യോമതാവളത്തിലും ഡമാസ്കസിലെ സയൻ്റിഫിക് സ്‌റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിന്റെ ശാഖയിലും ഇന്റലിജൻസ്, കസ്‌റ്റംസ് ആസ്ഥാനങ്ങൾ ഉൾപ്പെടുന്ന തലസ്‌ഥാനത്തെ സെൻട്രൽ സ്ക്വയറിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അസദ് ഭരണകൂടത്തിൻ്റെ പതനത്തെ തുടർന്ന് സിറിയയിലെ ആയുധശേഖരങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഹിസ്ബുല്ലയ്ക്കോ ഇസ്രയേലിന് ഭീഷണിയാകുന്ന മറ്റേതെങ്കിലും ഘടകങ്ങൾക്കോ അവ ലഭിക്കുന്നത് തടയാൻ പ്രവർത്തിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രതിരോധസേന പറഞ്ഞു.
© Copyright 2024. All Rights Reserved