സിറിയയിൽ വിപ്ലവം നയിച്ച് സ്വേച്ഛാധിപതി ബാഷർ അൽ അസദിന്റെ ഭരണത്തിന് അന്ത്യംകുറിച്ച ഇസ്ലാമിക വിഭാഗത്തെ യുകെയുടെ തീവ്രവാദി പട്ടികയിൽ നിന്നും നീക്കിയേക്കും. യുകെ മന്ത്രിമാർക്ക് സിറിയൻ വിമത നേതാക്കളുമായി ചർച്ച നടത്താനാണ് ഈ വഴിയൊരുക്കൽ.
-------------------aud--------------------------------
ബാഷർ അൽ അസദിനെ സ്ഥാനഭ്രഷ്ടനാക്കാൻ പ്രധാനമായും മുന്നിൽ നിന്ന ഹയാത് താഹ്രിർ അൽ ഷാം ഗ്രൂപ്പിന്റെ വിലക്ക് നീക്കാനാണ് ഹോം ഓഫീസ് ആലോചിക്കുന്നത്. ഇതുവഴി ഗ്രൂപ്പുമായും, നേതാവ് അബു മുഹമ്മദ് അൽ ജൊലാനിയുമായും സംസാരിക്കാൻ മന്ത്രിമാർക്കും, ഉദ്യോഗസ്ഥർക്കും സാധിക്കും. 2017-ൽ ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ടവരാണ് എച്ച്ടിഎസ്. അൽ ഖ്വയ്ദയുടെ പങ്കാളിയെന്നാണ് ഹോം ഓഫീസ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒസാമ ബിൻ ലാദന്റെ തീവ്രവാദ സംഘടനയുമായുള്ള ഗ്രൂപ്പിന്റെ ബന്ധത്തിൽ മാറ്റമുണ്ടെന്ന് ഹോം ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇരുഗ്രൂപ്പുകളും പരസ്പരം പിരിഞ്ഞെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
സിറിയയിലെ സ്ഥിതി ചലനാത്മകമാണ്. സിറിയൻ പൗരൻമാരുടെ സുരക്ഷിതത്വമാണ് പ്രധാനം. കൂടാതെ ഉരുത്തിരിയുന്ന രാഷ്ട്രീയ സാഹചര്യത്തിൽ പരിഹാരങ്ങൾ രൂപമെടുക്കണം, വക്താവ് കൂട്ടിച്ചേർത്തു. വിപ്ലവം നയിക്കുന്ന ഗ്രൂപ്പായി എച്ച്ടിഎസ് മാറിയതോടെ തീവ്രവാദ പട്ടികയിൽ നിന്നും നീക്കണമെന്ന് മുൻ എംഐ6 മേധാവി ജോൺ സാവേഴ്‌സും അഭിപ്രായപ്പെട്ടു.
© Copyright 2024. All Rights Reserved