നാട്ടുകാരെ പെറ്റിയടിക്കുന്ന പോലീസിന് പെറ്റിയടിച്ച് കേരള മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് പിഴ ചുമത്തിയത്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.
തിരുവന്തപുരം മലയിൻകീഴിൽ 1500ഉം കാട്ടാക്കടയിൽ 1000 രൂപയും പിഴ ചുമത്തിയത്. എഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് പിഴയിട്ടത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂൺ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്.
മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂൺ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്.
© Copyright 2023. All Rights Reserved