സുജു ജോസഫ് " യുക്മ ന്യൂസ്" ചീഫ് എഡിറ്റര്‍ - ഇത് തുല്യം വയ്ക്കാനില്ലാത്ത സംഘടനാ സ്നേഹത്തിനും കഠിനാദ്ധ്വാനത്തിനുമുള്ള അംഗീകാരം

27/03/25

കുര്യൻ ജോർജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മയുടെ പ്രധാനപ്പെട്ട സാമൂഹ്യ ജിഹ്വയായ യുക്മ ന്യൂസിന്റെ ചീഫ് എഡിറ്ററായി സുജു ജോസഫ് തുടരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. ഇത് സുജുവിന്റെ മുന്‍ വര്‍ഷങ്ങളിലെ കഠിനാദ്ധ്വാനത്തിന് യുക്മയുടെ അംഗീകാരമാണ്. ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടയത്. യുക്മയെന്ന പൊതുവികാരം തന്നെയാവണം മുന്നോട്ടുള്ള ചാലകശക്തിയെന്ന വ്യക്തമായ ദിശാബോധത്തോടെ 2017 മുതല്‍ യുക്മ-ന്യൂസിന്റെ സാരഥ്യം സുജുവിന്റെ കൈകളില്‍ ഭദ്രമായിരുന്നു.

2015ല്‍ യുക്മ ന്യൂസ് ആരംഭിക്കുവാന്‍ യുക്മ ദേശീയ ജനറല്‍ ബോഡിയോഗം തീരുമാനിക്കുമ്പോള്‍ വലിയ അവ്യക്തതകളും ഭിന്നാഭിപ്രായങ്ങളും ഉടലെടുത്തിരുന്നു. മറ്റ് യു.കെ ഓണ്‍ലൈന്‍ മലയാളം പത്രങ്ങളും ചാനലുകളുമായുള്ള യുക്മയുടെ നല്ല ബന്ധം ഇല്ലാതാകുമോ എന്നതായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആശങ്ക. എന്നാല്‍ അത്തരം ആശങ്കകളൊക്കെ തെറ്റാണെന്ന് തെളിയിച്ചുകൊണ്ട്, മുന്‍ കാലങ്ങളിലേത് പോലെ തന്നെ യു കെ യിലെ പ്രധാന മലയാളം ഓണ്‍ലൈന്‍ പത്രങ്ങള്‍ എല്ലാം യുക്മയുടെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ തുടര്‍ന്നും പ്രസിദ്ധീകരിക്കുക തന്നെ ചെയ്തു. അതോടൊപ്പം യുക്മ ന്യൂസിന്റെ മുന്‍ പത്രാധിപന്മാരെ പോലെ തന്നെ സുജു ജോസഫും മറ്റ് പത്രങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.

തന്റെ വ്യക്തി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ദിവസവും നിരവധി മണിക്കൂറുകള്‍ യുക്മന്യൂസിന്‌ വേണ്ടി മാറ്റിവെക്കുന്ന സുജുവിന്റെ കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥതയും യുക്മയില്‍ ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വമാക്കി സുജുവിനെ മാറ്റി. നിലപാടുകളിലെ കാര്‍ക്കശ്യം, തികഞ്ഞ യുക്മ സ്നേഹം കൊണ്ട് മാത്രം സംഭവിക്കുന്നതാണെന്ന തിരിച്ചറിവ് സുഹൃദ്‌വലയങ്ങളില്‍ സുജുവിനെ കൂടുതല്‍ സ്വീകാര്യനാക്കുകയും ചെയ്യുന്നു.

അവിഭക്ത യുക്മ സൗത്ത് ഈസ്റ്റ് - സൗത്ത് വെസ്റ്റ് റീജിയന്റെ വൈസ്പ്രസിഡന്റായിരുന്ന സുജു 2014 ല്‍ റീജിയണ്‍ വിഭജിക്കപ്പെട്ടപ്പോള്‍ സൗത്ത് വെസ്റ്റ് റീജിയന്റെ പ്രഥമ പ്രസിഡന്റായി. 2015 ല്‍ റീജിയണല്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സുജു ജോസഫ് 2017 ല്‍ യുക്മ ദേശീയ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിലാണ് യുക്മന്യൂസിന്റെ മുഖ്യ പത്രാധിപരായി ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്. 2022-2025 കാലയളവില്‍ സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്‍റായും സുജൂ ജോസഫ് സേവനമനുഷ്ഠിച്ചു. നിലവില്‍ സൗത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റി പിആര്‍ഒ കൂടിയാണ്.

വിദ്യാര്‍ഥി കാലഘട്ടം മുതല്‍ ഇടതുപക്ഷ സഹയാത്രികനായിരുന്ന സുജു, നിലവില്‍ കേരളാ സര്‍ക്കാരിന്റെ മലയാളം മിഷന്‍ യു.കെ ചാപ്റ്റര്‍ കമ്മറ്റി അംഗമെന്ന നിലയിലും പ്രവര്‍ത്തിക്കുന്ന സുജു സി.പി.ഐ(എം) യുകെ ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് യു.കെയില്‍ ബ്രാഞ്ച് സെക്രട്ടറി എന്ന നിലയില്‍ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചുപോരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്‍ അംഗമായ സുജു ജോസഫ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിരുന്നു.

സാലിസ്ബറി എന്‍എച്ച്എസ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സായ മേരി സുജുവാണ് ഭാര്യ, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ലെന സുജു ജോസഫ്, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാന്‍ഡ്ര സുജു ജോസഫ് എന്നിവരാണ് മക്കള്‍.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu