എന്നാൽ ചിത്രത്തിൻറെ ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ തമിഴകത്ത് വൻ ട്രോളുകളാണ് വരുന്നത്. മൂന്ന് ഭാഗത്തും വന്ന കഥയുടെ അതേ രീതിയിൽ തന്നെയാണ് നാലാം ഭാഗത്തും കഥയെന്നാണ് വിമർശനം. ഒരു ഭൂതകാല വഞ്ചന നേരിട്ട പ്രേതം, അത് കയറുന്ന ഒരു വ്യക്തി അവർ താമസിക്കുന്ന വീട്. അത് ഒഴിപ്പിക്കാൻ വരുന്ന സുന്ദർ സി ഇങ്ങനെ സ്ഥിരം ഫോർമുലയിലാണ് ഈ ചിത്രങ്ങൾ വരുന്നത് എന്നാണ് പൊതുവിൽ വിമർശനം.
ഇത്തവണ തമന്നയാണ് പ്രേതം എന്നതും പലരും ട്രോളുന്നുണ്ട്. അതേ സമയം ട്രെയിലറിലെ ഐറ്റം നമ്പർ ഡാൻസ് ഭാഗവും വിമർശിക്കപ്പെടുന്നുണ്ട്. അതേ സമയം ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ കൃഷ്ണമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ എഡിറ്റിംഗ് ഫെന്നി ഒലിവർ, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റർ എന്നിവരും നിർവഹിക്കുന്നു.
© Copyright 2023. All Rights Reserved