ലോകമെമ്പാടുമുള്ള 3500 സ്‌ക്രീനുകളിൽ കങ്കുവ റിലീസ് ചെയ്യുമെന്നും ജ്ഞാനവേൽ കൂട്ടിച്ചേർത്തു. പ്രീ- റിലീസ് ഇവൻ്റിൽ മുഖ്യാതിഥികളാകാൻ രജനികാന്തിനെയും പ്രഭാസിനെയും ചിത്രത്തിൻ്റെ ടീം സമീപിച്ചിട്ടുണ്ടെന്നും നിർമ്മാതാവ് പറഞ്ഞു. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിൽ നവംബർ 14ന് കങ്കുവ റിലീസ് ചെയ്യും. ബോബി ഡിയോൾ, ദിഷ പടാനി, ജഗപതി ബാബു, നടരാജൻ സുബ്രഹ്മണ്യം, യോഗി ബാബു, റെഡിൻ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ ഡബിൾ റോളിലാണ് സൂര്യയെത്തുക.
© Copyright 2024. All Rights Reserved