മിസോറാമിൽ മ്യാൻമർ സൈനിക വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ ആറുപേർക്ക് പരുക്ക്, ചൊവ്വാഴ്‌ച രാവിലെ മിസോറമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലായിരുന്നു അപകടം സംഭവിച്ചത് .
മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനമാണ് അപകടത്തിൽപെട്ടത്.
പൈലറ്റ് ഉൾപ്പെടെ 14 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ലെങ്പുയ് ആശുപത്രിയിലേക്ക് മാറ്റി. മ്യാൻമറിലെ അഭ്യന്തര കലാപത്തെ തുടർന്ന് അഭയം തേടിയ സൈനികരെ മടക്കി കൊണ്ടുപോകുന്നതിനായി എത്തിയതായിരുന്നു വിമാനം. രാജ്യത്തെ ഏറ്റവും അപകടകരമായ ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ ഒന്നാണ് ലെങ്പുയ്.
© Copyright 2025. All Rights Reserved