മുൻ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് അമേരിക്കൻ വ്യവസായി ജോർജ് സോറസുമായി ബന്ധമുണ്ടെന്ന ബി.ജെ.പി ആരോപണം തള്ളി ഫ്രഞ്ച് വാർത്താ ഏജൻസി മീഡിയ പാർട്ട്. ബി.ജെ.പി ആരോപണം വ്യാജമെന്ന് മീഡിയ പാർട്ട് വ്യക്തമാക്കി.
-------------------aud--------------------------------
ബി.ജെ.പി വാദത്തിന് തെളിവില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും മീഡിയപാർട്ട് അറിയിച്ചു. ഒരിക്കലും പ്രസിദ്ധീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കാൻ മീഡിയപാർട്ടിൻറെ ലേഖനം ബി.ജെ.പി തെറ്റായി ഉപയോഗിച്ചുവെന്ന് ഡയറക്‌ടർ കാരിൻ ഫ്യൂട്ടോ വ്യക്തമാക്കി.
മീഡിയാപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിന്റെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സോറസുമായി ബന്ധമുണ്ടെന്ന ആരോപണം ലോക്സഭയിൽ ബി.ജെ.പി ഉന്നയിച്ചത്. സോണിയക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് നൽകുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു ബി.ജെ.പി ആരോപണം.
© Copyright 2025. All Rights Reserved