രാജ്യത്തെ ആദ്യ സ്വകാര്യ യുദ്ധവിമാന നിർമാണശാല വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസും ചേർന്ന് ഉദ്ഘാടനം ചെയ്തു.
-------------------aud--------------------------------
ടാറ്റ, എയർബസ് കമ്പനികളുടെ സംയുക്ത സംരഭമാണിത്. നവീൻ ബാബുവിന്റെ ആത്മഹത്യ: പി പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല പടക്കോപ്പകൾ വഹിക്കാൻ ശേഷിയുള്ള ഇടത്തരം വലുപ്പമുള്ള സി- 295 വിമാനങ്ങളാണ് ഇവിടെ നിർമിക്കുന്നത്. കരാറിന്റെ ഭാഗമായി 16 വിമാനം സ്പെയിനിലും 40 എണ്ണം വഡോദരയിലും നിർമിക്കും. വഡോദരയിലെ ലക്ഷ് മി വിലാസ് കൊട്ടാരത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധ മേഖലയിലടക്കം സഹകരണം വർധിപ്പിക്കാൻ ഇരു രാഷ്ട്രവും തീരുമാനിച്ചു. ഏഴ് കരാർ ഒപ്പിട്ടു. വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കുന്നത് മൂന്ന് ബംഗളൂരുവിൽ സ്പെയിൻ പുതിയ കോൺസുലേറ്റ് സ്ഥാപിക്കും. ഉക്രയ് നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്‌താവനയിൽ ആഹ്വാനം ചെയ്തു.
© Copyright 2024. All Rights Reserved