സ്വവർഗ വിവാഹം; സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി....

03/11/23

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാത്ത സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി. സ്വവർഗ വിവാഹ കേസിലെ ഹരജിക്കാരിൽ ഒരാളാണ് ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയത്.

ഒക്‌ടോബർ 17ന്, സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു, അതിനായി നിയമങ്ങൾ ഉണ്ടാക്കേണ്ടത് പാർലമെന്റാണെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ തീരുമാനത്തിൽ, വിവാഹം മൗലികാവകാശമല്ലെന്ന് പറഞ്ഞിരുന്നു.

എന്നാൽ, ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡും, ജസ്‌റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ പങ്കാളിത്തത്തിന്റെ അംഗീകാരത്തിനായി വാദിച്ചു, കൂടാതെ LGBTQIA + വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിവേചനപരമല്ലാത്ത നിയമങ്ങൾ വേണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ദത്തെടുക്കൽ, ക്വിയർ ദമ്പതികൾക്കുള്ള അംഗീകാരം എന്നിവയിൽ അഞ്ചംഗ ബെഞ്ച് യോജിപ്പ് പ്രകടിപ്പിച്ചില്ല. ഭരണഘടനാ ബെഞ്ചിന്റെ നാല് വ്യത്യസ്‌ത വിധിന്യായങ്ങളിൽ ദത്തെടുക്കലിനെതിരെ രണ്ടിനെതിരെ മൂന്ന് ജഡ്‌ജിമാരുടെ പ്രതികൂല വിധിയാണ് പുറപ്പെടുവിച്ചത്. 

ഇതിന് പുറമെ ക്വിയർ ബന്ധത്തിലെ വ്യക്തികളുടെ അവകാശങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. അവരുടെ ബന്ധത്തെ "വിവാഹം" ആയി നിയമപരമായി അംഗീകരിക്കാതെയായിരുന്നു ഈ നിർദ്ദേശം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu