സർക്കാറില്ലായ്‌മയാണ് കേരളം അനുഭവിക്കുന്ന പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുത്ത ആളുകൾ പ്രയാസപ്പെടുമ്പോൾ സർക്കാറിൻ്റെ സാന്നിധ്യമാണ് വേണ്ടത്. സി.പി.എം ജയിച്ചാൽ അഹങ്കാരികളാകുമെന്ന ഭയം കൊണ്ട് നല്ല കമ്യൂണിസ്റ്റുകൾ വോട്ട് മാറ്റി ചെയ്യുമെന്നും സതീശൻ പറഞ്ഞു. ബി.ജെ.പി ജയിക്കാൻ പാടില്ലെന്ന മതേതര നിലപാട് സ്വീകരിക്കുന്നവർ പാലക്കാട് ഉണ്ട്. ആ വോട്ടും തങ്ങൾക്ക് ലഭിക്കും. പിണറായി വിജയൻ ലെഫ്റ്റ് അല്ല. തീവ്ര വലതുപക്ഷ നയമാണ് പിണറിയുടേത്. കഠിനാധ്വാനത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും നിലപാടുകളുടെയും വില ജനങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. വയനാട്ടിലും പാലക്കാട്ടും ചേലക്കരയും വിജയിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
© Copyright 2025. All Rights Reserved