സംസ്ഥാനത്തെ സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് നിയമനത്തിന് ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ലെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
-------------------aud----------------------------
ബിരുദധാരികൾക്ക് ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് നരേന്ദ്രൻ, ജസ്റ്റിസ് പിജിഅജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
സർക്കാർ വകുപ്പിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ സർവകലാശാല നിയമനത്തിന് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമനത്തിനായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് വീണ്ടും പരീക്ഷ നടത്തണം. എല്ലാ സർവകലാശാലകളിലേക്കും ലാസ്റ്റ്‌ഗ്രേഡ് തസ്തികയിലേക്ക് ഒരുമിച്ച് നിയമനം നടത്താൻ യോഗ്യത ഏകീകരിച്ചതിൽ അപാകമില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.സർവകലാശാലകളുടെ നിയമത്തിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ബിരുദധാരികൾ അപേക്ഷിക്കുന്നത് വിലക്കിയിട്ടില്ല.
© Copyright 2024. All Rights Reserved