ഹംബറിൽ സ്ഥാപിച്ച പുതിയ എ ഐ ക്യാമറകൾ രണ്ടാഴ്ച്ചക്കാലത്ത് പിടികൂടിയത് 849 ഡ്രൈവർമാരെ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.മാർച്ചിലും ജൂണിലുമായി ഓരോ ആഴ്ചക്കാലത്തേക്കായിരുന്നു സേഫർ റോഡ്‌സ് ഹംബർ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനായി ക്യാമറകൾ സ്ഥാപിച്ചത്. 500 ൽ അധികം പേർ പിടിയിലായത് വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ്. അതിൽ 533 പ്രായപൂർത്തിയായവർ പിടിയിലായപ്പോൾ, മുൻപിലെ പാസഞ്ചർ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന 14 വയസ്സിനു താഴെയുള്ള കുട്ടികൾ ഉൾപ്പെട്ട രണ്ട് കേസുകളും ഉണ്ടായിട്ടുണ്ട്.
-------------------aud--------------------------------
സ്റ്റിയറിംഗിന് പിന്നിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച 301 ഡ്രൈവർമാരെയും പിടികൂടാൻ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിഞ്ഞു. മറ്റ് 13 പേർ വാഹനം ശരിയായി നിയന്ത്രിക്കാത്തതിനാണ് പിടിയിലായത്. സാധ്യതയുള്ള നിയമലംഘനങ്ങൾ കണ്ടെത്തുക എന്നതാണ് എ ഐ സാങ്കേതിക വിദ്യ ചെയ്യുന്നത്. മനുഷ്യാരായ ഓപ്പറേറ്റർമാർ പിന്നീട് ഇത് നിരീക്ഷിച്ച് നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തും.
പദ്ധതിയുടെ വിജയത്തെ തുടർന്ന്, പൂർണ്ണ സമയവും ക്യാമറകൾ പ്രവർത്തിക്കുന്ന രീതിയിൽ സ്ഥാപിക്കുമെന്ന് സേഫർ റോഡ്‌സ് ഹംബർ അറിയിച്ചു. നാഷണൽ ഹൈവേസിന്റെ സഹായത്തോടെ ദേശീയ തലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഹംബറിൽ പരീക്ഷണം നടത്തിയത്. ഗ്രെയ്റ്റർ മാഞ്ചസ്റ്റർ പോലീസ്, തെംസ് വാലിപോലീസ് വെസ്റ്റ് മേഴ്‌സിയ പോലീസ് തുടങ്ങി നിരവധി പോലീസ് സേനകളക്കാണ് നാഷണൽ ഹൈവേസ് ഇതിനായുള്ള വായ്പ അനുവദിച്ചത്.
© Copyright 2024. All Rights Reserved