ഹിറ്റ്‌ലർക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി.
-------------------aud--------------------------------
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫലസ്തീനെയും ലബനനെയും ‘ഗ്യാസ് ചേംബറു’കളാക്കി മാറ്റുകയാണ്. നിരപരാധികളെ കൊല്ലാൻ ഇന്ത്യ ആയുധം നൽകി നെതന്യാഹുവിനെ പിന്തുണക്കുകയാണ്. മോദി സർക്കാരിന്റെ ഈ നടപടി തെറ്റാണെന്നും അവർ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കാലം മുതൽ രാജ്യം പലസ്തീനികൾക്കൊപ്പമാണ്. ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച തനിക്കെതിരെ രംഗത്തുവന്ന ബി.ജെ.പിയെയും മെഹബൂബ വിമർശിച്ചു.
കഠ്വയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവർക്കൊപ്പം നിന്നവരാണ് ബിജെപിക്കാർ. നസ്‌റുല്ലക്കും പലസ്തീനികൾക്കുംവേണ്ടി രാജ്യത്ത് തെരുവിലിറങ്ങുന്ന പതിനായിരങ്ങളെ ബിജെപി കാണുന്നില്ലേ. കഴിഞ്ഞ ദിവസം നസ്‌റുല്ലയുടെ വധത്തിൽ അപലപിച്ച് മെഹബൂബ മുഫ്തി ഒരു ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ചിരുന്നു.
പലസ്തീനിലേയും ലെബനനിലേയും ജനങ്ങൾക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അഗാതമായ ദുഃഖത്തിന്റേയും പ്രതിരോധത്തിന്റേയും മണിക്കൂറുകളിലൂടെയാണ് ലെബനൻ കടന്നുപോകുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
© Copyright 2024. All Rights Reserved