ഹിറ്റ് മേക്കർ വിധു വിനോദ് ചോപ്രയുടെ 10 ബോളിവുഡ് ചിത്രങ്ങൾ റീ റിലീസിന് ഒരുങ്ങുന്നു. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകസമ്മതി നേടിയ വിധു വിനോദ് ചോപ്രയുടെ ചലച്ചിത്ര ജീവിതം 45 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങളുടെ റീ റിലീസ്.
വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ഖാമോഷ്, 1942 എ ലവ് സ്റ്റോറി, പരീന്ദ, മിഷൻ കശ്മീർ, എകലവ്യ ദി റോയൽ ഗാർഡ്, രചനയും സംവിധാനവും നിർവ്വഹിച്ച സസായേ മൗത്ത് എന്നീ ചിത്രങ്ങൾ വീണ്ടും റിലീസ് ചെയ്യും.
രചനയും നിർമ്മാണവും നിർവ്വഹിച്ച മുന്നാ ഭായ് എംബിബിഎസ്, രചനയും നിർമ്മാണവും എഡിറ്റിംഗും നിർവ്വഹിച്ച പരിണീത, രചനയുംനിർമ്മാണവും ഗാനരചനയും നിർവ്വഹിച്ച ലഗേ രഹോ മുന്നാഭായ്, നിർമ്മാണവും രചനയും നിർവ്വഹിച്ച 3 ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങളും പുന:പ്രദർശിക്കും.
© Copyright 2023. All Rights Reserved