ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
പുറത്തിറക്കിയ പോസ്റ്റർ വിവാദമാകുന്നു. തിരുവിതാംകൂർ രാജകുടുംബത്തെ പ്രകീർത്തിക്കുകയും ഗൗരി പാർവതി തമ്പുരാട്ടിയെ ഹിസ് ഹൈനസ് എന്നുമാണ് പോസ്റ്ററിൽ പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്ര പ്രവേശനവിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതനധർമം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക എന്ന രാജകൽപനയുടെ ഭാഗമാണെന്നും പോസ്റ്ററിൽ പറയുന്നു.
ചടങ്ങിൽ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂർ രാജ്ഞിമാരായ പൂയം തിരുനാൾ ഗൗരീപാർവതീഭായിയും അശ്വതി തിരുനാൾ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസിൽ പറയുന്നത്. നോട്ടീസ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച നന്തൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ അശോകൻ ചരുവിൽ രംഗത്തെത്തി. രണ്ട് അഭിനവ തമ്പുരാട്ടി മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം അപലനീയമാണെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
© Copyright 2025. All Rights Reserved