യെമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങൾക്ക് നേരെ യുകെ, യുഎസ് സേനകളുടെ വ്യോമാക്രമണം. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതി ഭീകരർ അക്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് തിരിച്ചടി. സൈനിക നടപടി ഉണ്ടായെന്ന് പ്രധാനമന്ത്രി റിഷി സുനാകും, യുഎസ് പ്രസിഡന്റ് ജോ ബൈഡനും സ്ഥിരീകരിച്ചു.
-------------------aud--------------------------------
ഇറാൻ പിന്തുണയുള്ള വിമതർ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ അക്രമം നടത്തിവരികയായിരുന്നു. ഗാസയിലെ ഇസ്രയേൽ അക്രമത്തിന്റെ പേരിൽ നടത്തിയ അക്രമങ്ങളും, കപ്പൽ റാഞ്ചലും അന്താരാഷ്ട്ര ചരക്കുനീക്കത്തെ തടസ്സപ്പെടുത്തുന്ന നിലയിലേക്ക് വളർന്നതോടെയാണ് സഖ്യകക്ഷി തിരിച്ചടി ആരംഭിച്ചത്. ഒരു ഡസനിലേറെ കേന്ദ്രങ്ങളിലാണ് അർദ്ധരാത്രിയോടെ പാശ്ചാത്യ സൈന്യത്തിന്റെ അക്രമം ഉണ്ടായത്. അടിയന്തര കാബിനറ്റ് യോഗത്തിന് പിന്നാലെ സൈനിക നടപടിയുമായി മുന്നോട്ട് പോകാൻ പ്രധാനമന്ത്രി സുനാക് അനുമതി നൽകി. ഇതിന് പിന്നാലെയാണ് പാശ്ചാത്യ സേനകൾ വിമതരുടെ സൈനിക കേന്ദ്രങ്ങളിൽ ബോംബിട്ടത്. കഴിഞ്ഞ വർഷം നവംബർ മധ്യത്തോടെയാണ് ഹൂതികൾ ചെങ്കടലിൽ അന്താരാഷ്ട്ര കപ്പലുകളെ ഭയപ്പെടുത്താൻ ആരംഭിച്ചത്. ഇതിന് ശേഷം ആദ്യമായാണ് തിരിച്ചടി നൽകുന്നത്. യെമൻ തലസ്ഥാനമായ സനാ, ഹൊദിയേദാ, ഹൂതികളുടെ ശക്തികേന്ദ്രമായ ചെങ്കടൽ തുറമുഖം സാദാ, ധമാർ എന്നിവിടങ്ങളിൽ സ്‌ഫോടനം നടന്നതായി ഹൂതി അധികൃതർ വെളിപ്പെടുത്തി. ആഗോള വ്യാപാരത്തെ ബാധിക്കുന്ന വിമതരുടെ അക്രമങ്ങളെ നിരുത്സാഹപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് തിരിച്ചടിയെന്ന് യുകെയും യുഎസം അറിയിച്ചു.
നാല് ആർഎഎഫ് ടൈഫൂൺ എഫ്ജിആർ4കളും, വോയോജർ എയർ റീഫ്യുവലിംഗ് ടാങ്കറുമാണ് അക്രമത്തിനായി വിനിയോഗിച്ചതെന്ന് യുകെ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. രണ്ട് ഹൂതി കേന്ദ്രങ്ങളിലാണ് ബോംബാക്രമണം നയിച്ചത്.
© Copyright 2023. All Rights Reserved