ഹെൻക് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടനിലെ നൂറുകണക്കിന് വീടുകൾ വെള്ളപ്പൊക്കത്തിൽ പെട്ടു. സ്‌കൂളുകൾ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. പലഭാഗത്തും ഡ്രൈവർമാർ കാറുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെടുകയും ചെയ്തു. ഏകദേശം 750 വെള്ളപ്പൊക്ക ജാഗ്രതാ നിർദ്ദേശങ്ങളാണ് നിലവിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
-------------------aud--------------------------------
സറേയിലും, ബെർക്ഷയറിലും തെയിംസ് വാട്ടറിന്റെ മലിനജലം നടപ്പാതയെ മുക്കി. വോർസ്റ്റർഷയറിൽ തെയിം നദി കരകവിഞ്ഞതോടെ ലിൻഡ്രിഡ്ജിന് സമീപം 4 അടിയോളം ഉയർന്ന വെള്ളത്തിൽ നിരവധി വാഹനങ്ങൾ മുങ്ങിക്കിടക്കുന്ന കാഴ്ചയും പുറത്തുവന്നിട്ടുണ്ട്. ഒരു കാർ വെള്ളക്കെത്തിൽ പെട്ടെങ്കിലും ഇത് ശ്രദ്ധിക്കാതെ മറ്റ് വാഹനങ്ങളും ഉയർന്ന ജലം മറികടക്കാൻ ശ്രമിച്ചതോടെയാണ് ഇവരെ ഫയർഫൈറ്റർമാർ എത്തി രക്ഷപ്പെടുത്തേണ്ട സാഹചര്യം നേരിട്ടത്. സെവേൺ സ്‌ട്രോക്ക് ഗ്രാമം വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. ഇന്നലെ അതിശക്തമായ കാറ്റ് 94 എംപിഎച്ച് വരെ വേഗത കൈവരിച്ചു. ഇതിനിടെ ഉച്ചയ്ക്ക് 12 മുതൽ വെള്ളിയാഴ്ച രാവിലെ 3 വരെ സതേൺ ഇംഗ്ലണ്ടിൽ മഴ മൂലമുള്ള മഞ്ഞ ജാഗ്രത നൽകിയിട്ടുണ്ട്.
2 ഇഞ്ച് വരെ മഴയ്ക്കാണ് സാധ്യത. ഇംഗ്ലണ്ടിലെ പല പ്രധാന റോഡുകളും വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചു. മോശം കാലാവസ്ഥയിൽ റെയിൽ ശൃംഖല സാരമായി തടസ്സങ്ങൾ നേരിടുന്നുണ്ട്. തെയിംസ് ലിങ്ക്, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവെ, ഗ്രേറ്റർ ആംഗ്ലിയ, സൗത്ത് വെസ്റ്റേൺ റെയിൽവെ എന്നിവരാണ് പ്രധാനമായും ആഘാതം നേരിട്ടത്.
വെള്ളപ്പൊക്കത്തെ തുടർന്ന് ചില സ്‌കൂളുകൾ അടച്ചിട്ടു. ഹെറെഫോർഡ്ഷയറിലെ വെസ്റ്റ്ഫീൽഡ് സ്‌കൂൾ, റുട്‌ലാൻഡ് ബ്രൂക് ഹിൽ അക്കാഡമി എന്നീ സ്‌കൂളുകളാണ് അടയ്ക്കാൻ നിർബന്ധിതമായത്. കൊടുങ്കാറ്റിനെ തുടർന്ന് 135,000 വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായെന്ന് എനർജി നെറ്റ്‌വർക്ക്‌സ് അസോസിയേഷൻ പറഞ്ഞു.
© Copyright 2025. All Rights Reserved