ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ അന്വേഷണത്തോടു സഹകരിക്കാതിരിക്കുകയും വേണ്ടത്ര തെളിവുകൾ ഇല്ലാതിരിക്കുകയും ചെയ്താൽ അവരുമായി ബന്ധപ്പെട്ട കേസുകളിലെ നടപടികൾ അവസാനിപ്പിക്കുമെന്നു കേരളം സുപ്രീം കോടതിയിൽ അറിയിച്ചു.
-------------------aud----------------------------
കേസിലെ അന്വേഷണ, വിചാരണ നടപടികളിൽ നിന്നു 2 നടിമാർ സംരക്ഷണമാവശ്യപ്പെട്ട ഹർജികൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി മുന്നോട്ടു പോകാൻ ഇരകൾക്കു താൽപര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതേ വിടാനാകില്ലെന്നായിരുന്നു സംസ്ഥാനം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത്. ഈ നിലപാടാണ് മാറ്റിയത്. ഹർജികൾ വിശദമായ വാദത്തിനായി 19ലേക്കു മാറ്റി.
© Copyright 2024. All Rights Reserved