ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.68മില്യൺ ആയി എന്ന് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർ ക്ളേ

19/09/23

ജൂലൈയിലെ കണക്കുകൾ പ്രകാരം യുകെയിലെ ഏഴുപേരിൽ ഒരാൾ ചികിത്സയ്ക്കായി കാത്തിരിക്കുന്നു എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത് 

ഈയൊരു മാസം തന്നെ ഒരു ലക്ഷത്തിൽ പരം ആളുകളാണ് ചികിത്സയ്ക്കുവേണ്ടി കാത്തിരിക്കുന്നവരുടെ ഗണത്തിലേക്ക് ചേർക്കപ്പെട്ടിട്ടുള്ളത് ഈ വാർത്ത പുറത്തുവന്ന ഉടൻതന്നെ പ്രധാനമന്ത്രി ഋഷി സുനാച്ചൽ നടക്കുന്ന സമരങ്ങൾ കാരണമാണ് ഇത്രയും രോഗികൾ ചികിത്സയ്ക്കുവേണ്ടി കാത്തിരിക്കേണ്ട ഗതി വന്നത് എന്ന ആരോപണം ഉന്നയിച്ചു കഴിഞ്ഞു.

എൻഎച്ച്എസ് അധികാരികളുമായിട്ടുള്ള ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ വിൻഡറിൽ 200 മില്യൺ പൗണ്ട് കൂടി അധികമായി അനുവദിക്കുമെന്ന് ഗവൺമെൻറ് അറിയിച്ചു .

കഴിഞ്ഞ സമ്മറിൽ അനുവദിച്ചിരുന്ന 250 മില്യൻ പൗണ്ടിന് അധികമായാണ് ഈ തുക ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.

സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ  എൻഎച്ച്എസിലെ ചികിത്സകൾക്ക് പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും നിലവിലെ കാത്തിരിപ്പ് 18 മാസത്തോളം ആണെന്നും മിസ്റ്റർ ബാർക്ലേ വ്യക്തമാക്കി.

എൻഎച്ച്സിലെ സ്ഥിതിഗതികൾ ഇത്രയും വഷളായി നിൽക്കുന്ന സമയത്ത് അടുത്തയാഴ്ച ജൂനിയർ ഡോക്ടേഴ്സും കൺസൾട്ടന്റുമാരും ഒരുമിച്ച് വാക്കൗട്ട് നടത്തുവാൻ ഒരുങ്ങുകയാണ്  .

ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടാകുന്നത് 

കൺസൾട്ടന്റ്മാർ ചൊവ്വാഴ്ചയും ബുധനാഴ്ചയും ജൂനിയർ ഡോക്ടേഴ്സ് മൂന്ന് ദിവസത്തെ വാക്ക് ഔട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത് 

അടുത്തമാസം കൂടുതൽ സമരങ്ങൾ ഉണ്ടാകുമെന്ന് ഇരു കൂട്ടരും അറിയിച്ചിട്ടുണ്ട് 

ശമ്പള വർദ്ധനവ് വേണമെന്നുള്ള ആവശ്യവുമായി ഡോക്ടർസ് സമരം നടത്തുമ്പോൾ കൺസൾട്ടന്റ് മാർക്ക് 6% വും ജൂനിയർ ഡോക്ടർമാർക്ക് 9 ശതമാനവും ശമ്പളവർത്തനവും നൽകാമെന്ന് ഗവൺമെൻറ് സമ്മതിച്ചിട്ടുണ്ട്  എന്നാൽ ഇത് ഇരുകൂട്ടർക്കും സമ്മതമല്ലാത്തതിനാൽ സമരം തുടരുമെന്നാണ് സൂചന 

 ആവശ്യ സമയത്ത് ചികിത്സ ലഭ്യമാകും എന്നുള്ള പൊതുജനത്തിന്റെ പ്രതീക്ഷകൾ ഗണ്യമായി കുറഞ്ഞുവെന്ന് ഗവേഷകർ വിലയിരുത്തുന്നു

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu