ഇന്ത്യയിലുള്ളത്ര മനുഷ്യാവകാശം മറ്റൊരിടത്തുമില്ലെന്ന് ഉപരാഷ്ട്രപതി, സൗജന്യവാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പ്രവണത ശരിയല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

11/12/23

ഇന്ത്യയിലുള്ളതുപോലെ മനുഷ്യാവകാശം ലോകത്തൊരിടത്തും വളരുന്നില്ലെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. നമ്മുടെ ധാർമികചിന്തയും ഭരണഘടനാ ചട്ടക്കൂടുമെല്ലാം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ്. ഇതിനിടയിൽ, തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ രാജ്യത്തിനും മനുഷ്യാവകാശത്തിനും വലിയ ക്ഷീണം ഉണ്ടാക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.


മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ രാജ്യത്തിന്റെ വളർച്ചയെക്കുറിച്ച് വിശദീകരിക്കവേയാണ് തെറ്റായ ആഖ്യാനങ്ങളെ ഉപരാഷ്ട്രപതി വിമർ ശിച്ചത്. ഇന്ത്യ അഞ്ചുശതമാനത്തിലേറെ വളരില്ലെന്ന് റിസർവ് ബാങ്കിൻ്റെ മുൻ ഗവർണർ പറഞ്ഞത് ഏതു വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ധൻകർ ചോദിച്ചു. സൗജന്യവാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പ്രവണത ശരിയല്ലെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
സൗജന്യവാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയം സർക്കാർ ചെലവുകളുടെ മുൻഗണന നിശ്ചയിക്കലിനെ ബാധിക്കും. വിശാലമായ സാമ്പത്തിക സ്ഥിരതയ്ക്കും ഇത് ഗുണകരമല്ല. ലോകവ്യാപകമായി ഭീകരവാദംകാര ണം വലിയ മനുഷ്യാവകാശലംഘനം നടക്കുന്നതായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu