എൽജി പോളിമേഴ്സിൽ വിഷബാഷ്പ ചോർച്ച .രക്ഷപെടാൻ ശ്രമിച്ചവർ കുഴഞ്ഞു വീണു മരിച്ചു.

10/06/20

ഭോപാൽ ദുരന്തത്തെ ഓർമപ്പെടുത്തി വിശാഖപ്പട്ടണത് വിഷബാഷ്പ ചോർച്ച.സംഭവത്തിൽ എൽജി പോളിമർമാരുടെ മാനേജർമാർക്കെതിരെ ഇന്ത്യൻ പോലീസ് കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. ഇരുട്ടിന്റെ മറവിൽ നടന്ന ദുരന്തത്തിൽ രക്ഷപെടാൻ  ഇറങ്ങിയോടിയവർ കുഴഞ്ഞു വീണു മരിച്ചു. കുട്ടികൾ ഉൾപ്പടെ മരിച്ചവരുടെ എണ്ണം 11ആയി.100 കണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 20പേരുടെ നില അതീവ ഗുരുതരമാണ്. സംഭവം നടന്നത് പുലർച്ചെ ആയിരുന്നതിനാൽ തന്നെ അത്  ദുരന്തത്തിന്റെ വ്യാപ്തിയും കൂട്ടി.

അന്തരീക്ഷത്തിൽ കലർന്ന  വിഷവാതകത്തിന്റെ സാന്നിധ്യം ആദ്യഘട്ട രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തി. പ്ലാന്റിന്‌ ചുറ്റുമുള്ള ഗ്രാമ പ്രദേശത്തെ ആളുകളിൽ മിക്കവരും പുലർച്ചെ ആയിരുന്നതിനാൽ തന്നെ ഉറക്കത്തിലായിരുന്നു.വീടുകളുടെ വാതിൽ പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി പോളിമേഴ്സിന്റെ പ്ലാന്റിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ‘സ്റ്റൈറിൻ’ ചോർന്നത്. ലോ‍ക്ഡൗണിനെ തുടർന്നു മാർച്ച് 24ന് പൂട്ടിയ പ്ലാന്റ് കഴിഞ്ഞ ദിവസമാണു തുറന്നത്. 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വിഷവായു ശ്വസിച്ച് അസ്വസ്ഥതകളുണ്ടായി. പ്രണരക്ഷാര്ഥം ഓടി രക്ഷപെടാൻ ശ്രമിച്ചവർ ആണ് കുഴഞ്ഞു വീണു മരിച്ചത്.

അപകടം സംഭവിച്ചു 2മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ വിഷ വാതകം തൊട്ടടുത്ത പട്ടണമായ വെങ്കട്ടപട്ടണത്തിലും എത്തിയിരുന്നു. നനഞ്ഞ തൂവാലകൾ ഉപയോഗിച്ചു മുഖ മൂടി കെട്ടിയും വെള്ളം സ്‌പ്രൈ ചെയ്തതുമായിരുന്നു ആദ്യ ഘട്ട സുരക്ഷ പ്രവർത്തനങ്ങൾ. പിന്നീട് നാവികസേനയുടെ കൂടി സഹായത്തോടെ സമീപത്തെ 7 ഗ്രാമങ്ങൾ ഒഴിപ്പിച്ചു. വിഷ വാതാകം നിർവീര്യമാക്കുന്നതിനുള്ള രാസവസ്തു രാത്രിയോട് കൂടെ തന്നെ പൂനെയിൽ നിന്നും പ്രത്യേക വിമാനത്തിൽ രാത്രിയോടെ എത്തിച്ചു. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu