
കിഴക്കൻ റഷ്യയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ വൊസ്റ്റോച്നി കോസ്മോഡ്രമിൽ നടന്ന അസാധാരണ ഉച്ചകോടിയിൽ റഷ്യ–ഉത്തര കൊറിയ സൈനിക സഹകരണത്തിനു ധാരണയായതായി സൂചന. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട രാഷ്ട്രത്തലവന്മാരെന്നു വിശേഷിപ്പിക്കാവുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിൽ ഇന്നലെ നടന്ന 5 മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിലാണ് ഉറ്റബന്ധം പുതുക്കി സഹകരണം വ്യാപിപ്പിക്കാൻ തീരുമാനമായത്.
എക്കാലവും റഷ്യയ്ക്കൊപ്പം നിൽക്കുമെന്നും ആധിപത്യ ശക്തികൾക്കെതിരെ പോരാടുന്നതിൽ പിന്തുണയേകുമെന്നും കിം പ്രഖ്യാപിച്ചു. രാജ്യാന്തര നിബന്ധനകൾ പാലിച്ചു കൊണ്ട് ഉത്തര കൊറിയയുമായി സൈനിക സഹകരണം ആലോചിക്കുന്നതായി പുട്ടിൻ പറഞ്ഞതായി സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
















© Copyright 2025. All Rights Reserved