ജന്മനാട്ടിലേക്കുള്ള പ്രവാസികളുടെ തിരിച്ചു വരവിനെ കാത്തിരിക്കുകയാണ് കേരളം.

10/06/20

കോവിഡ് 19 വൈറസ് ബാധയെ തുടർന്നു വിദേശത്ത്  കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ തിരിച്ചുവരവിനെ സ്വീകരിക്കാനൊരുങ്ങുകയാണ് കേരളം. ഗൾഫ് രാജ്യങ്ങളിൽ നിന്നാകും ഏറ്റവും അധികം ആളുകൾ തിരിച്ചെത്തുക. നിലവിൽ 3ലക്ഷം ആളുകളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനത്തു നിന്നുള്ളവരും ഈ തിരിച്ചു വരവിന്റെ ഭാഗമാകും. രോഗ നിയന്ത്രണത്തിന്റെയും ചികിത്സയുടെയും കാര്യത്തിൽ ലോകത്തിനു മുൻപിൽ തന്നെ മാതൃകയാകാൻ ഇതിനോടകം കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ തിരിച്ചു വരവിനു ശേഷവും ഇതേ രീതിയിൽ തന്നെ മുന്പോട്ട് പോകാനാണ് കേരളം ശ്രമിക്കുന്നത്.  ഓരോ ജില്ലയിലും വിപുലമായ സജ്ജീകരങ്ങളാണ് ഇതിനോടകം  സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളും ഒഴിഞ്ഞു കിടക്കുന്ന വീടുകളും ഇതര കെട്ടിട സമുച്ചയങ്ങളുമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾ കൃത്യമായും നിശ്ചിത കാലയളവിൽ സജ്ജമാക്കിയിരിക്കിന്ന ഇടങ്ങളിൽ നിരീക്ഷണത്തിൽ ആയിരിക്കും. ആലപ്പുഴയിൽ ഹൗസ്ബോട്ടുകൾ വരെയാണ് ഇത്തരത്തിലുള്ള ആളുകളെ പാർപ്പിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്. 

21ലക്ഷം ആളുകളാണ് 2018ലെ കുടിയേറ്റ സർവേ പ്രകാരം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആയി ജോലി ചെയ്യുന്നത് ഇതിൽ 90%ആളുകളും ഗൾഫ് രാജ്യങ്ങളിൽ ആണ്.  നോർക്ക വഴി നടന്ന രെജിസ്ട്രേഷൻ പ്രകാരം ഇതിൽ 10%ആളുകളും തിരിച്ചെത്തുമെന്നാണ് അറിയാൻ സാധിച്ചത്.  ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഭൂരിഭാഗം ഇന്ത്യക്കാരും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ആയതിനാൽ തന്നെ കോവിഡ് 19വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തേണ്ട ആവശ്യകതയുമുണ്ട്. യൂ എ യിൽ മാത്രം ഞായറാഴ്ച വരെ കോവിഡ് ബാധയെ തുടർന്നു മരിച്ചവരുടെ എണ്ണം 33ആണ്. തെഴിലാളികൾ ഒരുമിച്ചു കഴിയുന്ന ലേബർ ക്യാമ്പ്കളിലും രോഗ ഭീക്ഷണി നിലനിൽക്കുണ്ട്.  

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu