പരിക്കിന്റെ പിടിയിലായ സൂപ്പർ താരങ്ങൾ എന്നത്തേക്ക് തിരിച്ചെത്തും? ഏഷ്യാ കപ്പ് 2023 ടീമിൽ ഇടം നേടുമോ എന്നതാണ് ഓരോ ക്രിക്കറ്റ് ആരാധകനും വിദഗ്ദ്ധനും ചോദിക്കുന്ന ചോദ്യം ഇതാണ് . കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയ സൂപ്പർ താരങ്ങൾ ഇന്ത്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ ടീമിന് അത്യാവശ്യമാണ്. ഇന്ത്യയെ ഏറെ കുഴക്കുന്ന നമ്പർ 4 സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ശ്രേയസ് അയ്യരെയും അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ കെ. എൽ രാഹുലിനെയും ഇന്ത്യ പരിഗണക്കുമ്പോൾ ഇതിൽ രാഹുൽ തിരിച്ചുവരുമെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാൽ അയ്യരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല.
ജസ്പ്രീത് ബുംറയും കെ എൽ രാഹുലും ടീമിലേക്ക് മടങ്ങിയെത്താൻ സാധ്യതയുള്ളതിനാൽ ഏഷ്യാ കപ്പിന് പൂർണ കരുത്തുള്ള ടീമിനെ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. “പരിക്കിൽ നിന്ന് തിരിച്ചെത്തുന്ന ഒരുപാട് താരങ്ങൾ വരുന്നുണ്ട്. ഞങ്ങൾ . ഓഗസ്റ്റ് 23 മുതൽ ഞങ്ങൾക്ക് ഒരാഴ്ചത്തെ ക്യാമ്പ് ബെംഗളൂരുവിൽ ഉണ്ട്. ഞങ്ങൾ അവിടെ ഒരു ഏകദിന ടീമായി ഒത്തുചേരും. പരിക്കിൽ നിന്ന് വരുന്ന താരങ്ങൾ ഓരോരുത്തരായി ടീമിനൊപ്പം എത്തും.”
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ, നാലാം നമ്പറിൽ സൂര്യകുമാർ യാദവിനെ ഇന്ത്യ പരീക്ഷിച്ചു, എന്നാൽ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബാറ്റർ മൂന്ന് ഏകദിനങ്ങളിൽ 40 പോലും കടക്കുന്നതിൽ പരാജയപ്പെട്ടു. സഞ്ജു സാംസൺ ഒരു ഫിഫ്റ്റി നേടിയെങ്കിലും ടി20 പരമ്പരയിൽ ദയനീയമായി. ലോകകപ്പിന് മുമ്പ് ധാരാളം വെല്ലുവിളികൾ ഇന്ത്യ മറികടക്കണം എന്നുള്ളത് വ്യക്തമാണ്.
“സ്ക്വാഡിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾക്ക് വെസ്റ്റ് ഇൻഡീസിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഭാവിയിൽ, ആ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുമെന്ന് ഞാൻ പറയുന്നു – ബോളറുമാർ പോലും ബാറ്റിംഗിൽ സംഭാവന നൽകുന്ന കോമ്പിനേഷൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങളുടെ ബാറ്റിംഗ് മെച്ചപ്പെടുത്താൻ ഞങ്ങളുടെ ബൗളിംഗ് ആക്രമണത്തെ ദുർബലപ്പെടുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് മുന്നിൽ വെല്ലുവിളികളുണ്ട്, അതിനായി ഞങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്, ”അദ്ദേഹം വിശദീകരിച്ചു.
പൂർണ്ണ കായികക്ഷമത തെളിയിക്കാൻ രാഹുലിനും ശ്രേയസ് അയ്യർക്കും എൻസിഎയിൽ പരിശീലന മത്സരങ്ങൾ കളിക്കേണ്ടി വരും. ഈ ആഴ്ചയോടെ ഏഷ്യാ കപ്പിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്, ശ്രേയസും രാഹുലും പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
© Copyright 2023. All Rights Reserved