പാവകളെ മക്കളായി ദത്തെടുത്ത് ചൈനീസ് യുവത്വം; 'വേദനയില്ലാത്ത മാതൃത്വം' തരംഗമാകുന്നു

13/02/26

ചൈനയിലെ യുവതലമുറയിൽ ശ്രദ്ധേയമായ ഒരു പുതിയ പ്രവണത വളരുന്നു. വിവാഹവും മാതൃത്വവും വൈകിപ്പിക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യുന്ന ജെൻ സി യുവതികൾ, പഞ്ഞികൊണ്ടുണ്ടാക്കിയ ‘കോട്ടൺ പാവകൾ’ സ്വന്തമക്കളെപ്പോലെ വളർത്തുകയാണ്. ‘വേദനയില്ലാത്ത മാതൃത്വം’ എന്നാണ് ഈ ജീവിതശൈലിയെ അവർ വിശേഷിപ്പിക്കുന്നത്.

യഥാർത്ഥ കുഞ്ഞുങ്ങളെ വളർത്തുന്നതിനോടനുബന്ധിച്ചുള്ള സാമ്പത്തിക ബാധ്യതകളും മാനസിക സമ്മർദ്ദങ്ങളും ഒഴിവാക്കാൻ പലരും ഈ മാർഗം തിരഞ്ഞെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാവകളെ വെറും കളിപ്പാട്ടങ്ങളായി കാണാതെ, ജീവനുള്ള കുഞ്ഞുങ്ങളെപ്പോലെ പരിചരിക്കുകയാണ് ഇവർ ചെയ്യുന്നത്.

മുന്തിയ വസ്ത്രങ്ങൾ വാങ്ങി അണിയിക്കൽ, മേക്കപ്പ് ഇടൽ, വിഗ് ഉപയോഗിച്ച് മുടി അലങ്കരിക്കൽ എന്നിവ ഈ ‘അമ്മമാരുടെ’ ദിനചര്യയുടെ ഭാഗമായിട്ടുണ്ട്. ചിലർ പാവകളുമായി വിനോദയാത്രകൾ പോകുകയും പാർക്കുകളിൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ പുതിയ തരത്തിലുള്ള മാതൃത്വ ധാരണയായി ഇത് ചർച്ചയാകുകയാണ്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu