പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ മെയില്‍ വഴി വധഭീഷണി ;കുപ്രസിദ്ധ ​ഗുണ്ടാ നേതാവിനെ വിട്ടയക്കണമെന്നാവശ്യം 

12/10/23

കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി . 500 കോടി നൽകണമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്നും കേന്ദ്ര ഏജൻസികൾക്ക് ഇ-മെയിൽ വഴി എത്തിയ ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇന്നലെ രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പൊലീസും ജാഗ്രത നടപടികൾ സ്വീകരിച്ചു. ഇ മെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. വാങ്കഡെ സ്റ്റേഡിയത്തിൽ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ സുരക്ഷ ശക്തമാക്കിയതായി മുംബൈ പോലീസ് വൃത്തങ്ങൾ അറിയിച്ചു. 2014 മുതൽ ലോറൻസ് ബിഷ്ണോയി ജയിലിൽ കഴിഞ്ഞുവരികയാണ്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu