പ്രളയത്തിൽ ദുരന്തഭൂമിയായി ഡെർന: 2 ഡാമുകൾ തകർന്നു; 2,000ത്തോളം പേർ മരിച്ചതായി റിപ്പോർട്ട്.

18/09/23

ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഡാനിയൽ ചുഴലിക്കാറ്റും അതിതീവ്രമഴയും മൂലമുണ്ടായ പ്രളയത്തിൽ 2000ത്തിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ഡെർന നഗരത്തെയാണ് ദുരിതം ഏറെ ബാധിച്ചത്. കനത്ത മഴയിൽ 2 അണക്കെട്ടുകൾ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പ്രളയത്തിൽ നഗരം ഒലിച്ചുപോവുകയായിരുന്നു. ഡെർനയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു.

കിഴക്കൻ പട്ടണമായ ബയ്ദ, വടക്ക് കിഴക്കൻ ലിബിയയിലെ തീരദേശ മേഖലയായ സുസ എന്നിവിടങ്ങളിലും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സർക്കാർ അധികൃതർ അറിയിച്ചു. ഡെർനയിൽ മാത്രം 5000ത്തിലധികം പേരെ കാണാതായെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu