നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കൊണ്ട് രാജ്യത്തു ലോക്ക് ഡൌൺ രണ്ടാഴ്ചകൂടി നീട്ടിയേക്കും. പൊതുഗതാഗം അനുവദിക്കുന്നതോടൊപ്പം റസ്റ്റോറന്റുകളും മാളുകളും തുറക്കുന്നതിനും അനുമതി നൽകിയേക്കും. രരണ്ടുപേർക്ക വീതം മാത്രമാണ് ഓട്ടോറിക്ഷകളിലും ടാക്സികളിലും യാത്രചെയ്യാനുള്ള അനുമതി ഉണ്ടായിരിക്കുക. അതേസമയം റെഡ് സോൺ പ്രഖ്യാപിച്ച സ്ഥലങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടായിരിക്കുകയില്ല.മെട്രോ സർവീസുകൾ ഉൾപ്പെടെയുള്ള സർവീസുകളും റെഡ് സോൺ പ്രഖ്യാപിച്ച നഗരങ്ങളിൽ ഉണ്ടായിരിക്കുകയില്ല. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മെയ് 11ന് നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങളിൽ ഇളവുനൽകുക. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ശനിയഴ്ച ആഭ്യന്തര മന്ത്രാലയം പുറത്തിറക്കേയിക്കും.
© Copyright 2023. All Rights Reserved