കൊറോണ വൈറസ് രോഗ ബാധയെ തുടർന്നുള്ള ലോക്കഡോൺ കാലഘട്ടത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്നു. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിലെ തൊഴിലില്ലായമ നിരക്ക് 27.1 ശതമാനമായതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യം ലോക്ക ഡൗണിൽ ആയതിനാൽ തൊഴിലവസരങ്ങൾ കുറഞ്ഞ കാരണത്താലാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം വർധിച്ചത്.
മാസത്തിലെ ലോണിന് മുമ്പുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായിരുന്നു എന്നാൽ ഏപ്രിൽ ആയതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 21.1 ശതമാനമായി വർധിച്ചു വരികയാണ് ഉണ്ടായത്. 11.4 കോടി തൊഴിലുകൾ ഇല്ലാതായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഏറിയ പങ്കും ചെറുകിട കച്ചവടക്കാർ, ദിവസവേതനക്കാർ എന്നിവരുടേതാണ്. തൊഴിലില്ലായ്മ നിരക്ക് ഗ്രാമങ്ങളിലേക്ക് കൂടുതൽ നഗരങ്ങളിലാണ്. കൂടുതൽ താമസക്കാരുടെ സ്ഥലങ്ങളെ കൂടുതൽ റോഡുകളും ഉണ്ട് എന്നതാണ് ഇതിന് കാരണം. 29.22 ശതമാനമാണ് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ എങ്കിൽ ഗ്രാമങ്ങളിൽ ഇത് 26 ശതമാനമാണ്.
© Copyright 2023. All Rights Reserved