കൊറോണ വൈറസ് ബാധയെത്തുടർന്ന് വിദേശത്ത് കഴിയുന്ന പ്രവാസികളെ വിദേശത്ത് എത്തിക്കുന്നതിന് ഭാഗമായി ക്രമീകരിച്ച വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിനു ശനിയാഴ്ച തുടക്കം കുറിക്കും. 18 എയർ ഇന്ത്യാ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. മെയ് 16 മുതൽ മെയ് 23 വരെ ആയിരിക്കും സർവീസ്. ഇതിൽ 13 ഉം കേരളത്തിലേക്കാണ്. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് 3 വിമാനങ്ങളാണ് എത്തുന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും, അബുദാബിയിൽ നിന്ന് കോഴിക്കോട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കുമാണ് ആദ്യ ദിവസത്തെ യാത്ര. രണ്ടാം ഘട്ടത്തിൽ 3000 യാത്രക്കാരാണ് ഇന്ത്യയിലെത്തുക. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്
















© Copyright 2025. All Rights Reserved