ശുഭ്മാൻ ഗിൽ ഓസ്ട്രേലിയക്കെതിരെ കളിക്കില്ല ; ആദ്യ കളിക്ക് മുന്നേ സൂപ്പർ താരം പുറത്ത്''

12/10/23

ഏകദിന ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഞായറാഴ്ച ഓസ്ട്രേലിയക്കെതിരെ കളിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കിരീടത്തിൽക്കുറഞ്ഞ ഒന്നും ടീം ഇന്ത്യ ലക്ഷ്യം വെക്കുന്നില്ല. അതുകൊണ്ടുതന്നെ ആദ്യ മത്സരം ജയിച്ചുതുടങ്ങാനാണ് അവർ ഇറങ്ങുന്നത്.

ലോകകപ്പിലെ ആദ്യ എതിരാളികളായ ഓസ്ട്രേലിയയെ കഴിഞ്ഞയിടയ്ക്ക് നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യ വീഴ്ത്തിയിരുന്നു. അതിന്റെ ആത്മവിശ്വാസവും ലോകകപ്പിലേക്കെത്തുമ്പോൾ ഇന്ത്യയ്ക്കുണ്ട്. അതേ സമയം തന്നെ ആദ്യ മത്സരത്തിന് മുന്ന് ചില വമ്പൻ തലവേദനകളും ടീമിനെ അലട്ടുന്നുണ്ട്. ടീമിലെ സൂപ്പർ താരങ്ങളിൽ ഒരാൾ സെലക്ഷന് ലഭ്യമല്ലാത്തതാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും, ടീം മാനേജ്മെന്റിനും വെല്ലുവിളി നൽകുന്നത്.  ശുഭ്മാൻ ഗിൽന് ഡെങ്കിപ്പനി ബാധിച്ചതാണ് ഇന്ത്യയുടെ സ്റ്റാർ ഓപ്പണർക്ക്‌ വിനയായത്.‌ നിലവിൽ വിശ്രമത്തിലാണ് അദ്ദേഹം. സമീപകാലത്ത് ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് ഗിൽ. ഈയടുത്ത് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഉജ്ജ്വല പ്രകടനമായിരുന്നു താരത്തിന്റേത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അഭാവം ടീം ഇന്ത്യയ്ക്ക് നികത്താനാവാത്ത വിടവാണ്.ലോകകപ്പിലെ ആദ്യ കളിയിൽ ഇന്ത്യയുടെ ഓപ്പണർമാരിൽ ഒരാൾ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമയായിരിക്കുമെന്ന കാര്യമുറപ്പാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി കിടിലൻ‌ ഫോമിലുമാണ് അദ്ദേഹം. രോഹിതിന് തിളങ്ങാനായാൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. 

 മാഗ്‌നവിഷൻ സ്പോർട്സ്  ഡെസ്ക് 

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu