ഏറ്റവുമധികം രാജ്യങ്ങളിൽ വിസ ഇല്ലാതെ പ്രവേശിക്കാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ ഏതൊക്കെയാണ് എന്ന പട്ടിക പുറത്തു വന്നു. തുടർച്ചയായി നാലാം തവണയും ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണ്.
-------------------aud--------------------------------
യു എ ഇ പൗരത്വമുള്ള ഒരു വ്യക്തിക്ക് ലോകത്തിന്റെ 90 ശതമാനം ഭാഗത്തും വിസ ഇല്ലാതെ തന്നെ പോകാൻ കഴിയും. 133 രാജ്യങ്ങളിൽ ഇവർക്ക് സന്ദർശിക്കാൻ വിസ ആവശ്യമില്ലാത്തപ്പോൾ 47 രാജ്യങ്ങളിൽ ഇവർക്ക് ചെന്നിറങ്ങുമ്പോൾ തന്നെ വിസ ലഭിക്കും.
ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള 20 രാജ്യങ്ങളുടെ പട്ടികയിൽ ഉള്ള ബാക്കി 19 രാജ്യങ്ങളും യൂറോപ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ളവയാണ്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജർമ്മനി അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ, സ്പെയിൻ ആണ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തിയത്. ഫിൻലാൻഡ് മൂന്നാം സ്ഥാനത്തും ഫ്രാൻസ് നാലാം സ്ഥാനത്തും എത്തിയപ്പോൾ, ജർമ്മനിക്ക് പുറകിലായി ബെൽജിയം ആറാം സ്ഥാനത്തെത്തി. ഇറ്റലിയാണ് ഏഴാം സ്ഥാനത്ത്. ജി 20 രാജ്യങ്ങളിൽ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഫ്രാൻസിന്റെതാണ്.
© Copyright 2024. All Rights Reserved