16 വർഷത്തിനു ശേഷം ബലാത്സംഗ ആരോപണവുമായി രംഗത്തു വരുന്നത് പ്രഥമദൃഷ്ട്യാ വിശ്വസിക്കാൻ പ്രയാസമാണെന്ന് ഹൈക്കോടതി. പരാതി നൽകിയതിലെ നീണ്ട കാലതാമസവും, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും പരിഗണിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. പത്തനംതിട്ട സ്വദേശി ബിജു പി വിദ്യക്കെതിരായ ബലാത്സംഗക്കേസ് കോടതി റദ്ദാക്കി.
-------------------aud--------------------------------
2001 ൽ പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ കേസിൽ പ്രഥമ വിവര മൊഴി നൽകിയത് 2017 ലാണ് എന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. എന്നാൽ വിവാഹിതയും അമ്മയുമായ യുവതിയെ പ്രതി ബിജു 2001 ൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
കേസിൽ 2017 ഫെബ്രുവരി 22 നാണ് പ്രഥമ വിവര മൊഴി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ എഫ്ഐആറിലെ മൂന്നുപേരെ ഒഴിവാക്കുകയും തനിക്കെതിരെ മാത്രമാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്നും പ്രതി ബിജു ചൂണ്ടിക്കാട്ടി. കുറ്റം വെളിപ്പെടുത്താനെടുത്ത 16 വർഷത്തെ കാലതാമസം, ഈ ബന്ധത്തിനിടെ 20 ലക്ഷം രൂപ കടം വാങ്ങുകയും അത് തിരികെ നൽകാതിരിക്കുകയും ചെയ്തതും ബിജു കോടതിയെ അറിയിച്ചു. ഈ പ്രവൃത്തികൾ ബന്ധം എന്തുതന്നെയായാലും, ഉഭയസമ്മതത്തോടെയായിരുന്നു എന്നതിനു തെളിവാണെന്നും വ്യക്തമാക്കി. തുടർന്ന് ബലാത്സംഗ ആരോപണം ഗൂഢലക്ഷ്യത്തോടെയാണ് ഉന്നയിക്കപ്പെട്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രതിയിൽ നിന്നും വാങ്ങിയ പണം ഇനിയും കൊടുത്തു തീർത്തിട്ടില്ല. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് കാണിച്ച് പരാതിക്കാരി സത്യവാങ്മൂലം സമർപ്പിച്ച കാര്യവും ചൂണ്ടിക്കാട്ടി കോടതി കേസ് തീർപ്പാക്കി.
© Copyright 2024. All Rights Reserved